കൊച്ചി: സ്പാനിഷ് ഡിഫൻസീവ് മിഡ്ഫീൽഡർ വിൻസെന്റ് ഗോമസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്പാനിഷ് ക്ലബ്ബായ ഡിപോർടിവോ ലാ കൊരൂണയിൽ നിന്നാണ് കേരളത്തിലേക്ക് വരുന്നത്. വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായിട്ടും ഗോമസിനെ പരിഗണിക്കുമെന്നാണ് അറിയുന്നത്. 2010 ൽ ലാസ് പൽമാസിനായി അരങ്ങേറിയ ഗോമസ് അവിടെ എട്ടുവർഷത്തോളം കളിച്ചു. സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനുമെതിരേ ടീമിനെ നയിച്ചിട്ടുമുണ്ട്.
ലയണൽ മെസി, ആന്ദ്രേ ഇനിയേസ്റ്റ, ക്രിസ്റ്റ്യാനൊ റൊണാൾഡോ തുടങ്ങിയ വന്പൻ താരങ്ങൾക്കെതിരേ കളിച്ചതിന്റെ അനുഭവസന്പത്ത് ബ്ലാസ്റ്റേഴ്സിന് തുണയാകും. ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞയിൽ കളിച്ച് ഇന്ത്യയിൽ ഒരു പുതിയ തുടക്കം പ്രഖ്യാപിക്കാൻ അതിയായ സന്തോഷമുണ്ടെന്നും ഗോമസ് പറഞ്ഞു.