ദുബായ്: കാഴ്ചക്കാരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 13-ാം എഡിഷൻ. യുഎഇയിൽ നടക്കുന്ന ഐപിഎൽ 2020 സീസണിന്റെ ഉദ്ഘാടനമത്സരം ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലുമായി കണ്ടത് 20 കോടി ഇന്ത്യക്കാർ. ലോക ചരിത്രത്തിൽ ഒരു കായിക ലീഗിന്റെ ഉദ്ഘാടന മത്സരത്തിന് ഇത്രയും കാഴ്ചക്കാർ ഉണ്ടാകുന്നത് ഇതാദ്യമാണ്.