റോം: മാസ്റ്റേഴ്സ് 1000 ടെന്നീസ് കിരീടനേട്ടത്തിൽ സെർബിയയുടെ ലോക ഒന്നാം നന്പർ സിംഗിൾസ് താരം നൊവാക് ജോക്കോവിച്ച് ഇനി ഹെഡ്മാസ്റ്റർ. ഇറ്റാലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ജേതാവായതോടെ മാസ്റ്റേഴ്സ് ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും അധികം കിരീടം സ്വന്തമാക്കുന്ന താരമെന്ന റിക്കാർഡ് ജോക്കോ സ്വന്തമാക്കി. സെർബ് താരത്തിന്റെ 36-ാം മാസ്റ്റേഴ്സ് കിരീടമാണിത്. 35 മാസ്റ്റേഴ്സ് കിരീടം കരസ്ഥമാക്കിയ സ്പാനിഷ് താരം റാഫേൽ നദാലിനെയാണ് ജോക്കോവിച്ച് പിന്തള്ളിയത്.
ഫൈനലിൽ അർജന്റീനയുടെ ഡിയേഗൊ ഷുവാട്ട്സ്മനെ 7-5, 6-3ന് ജോക്കോവിച്ച് കീഴടക്കി. നദാലിനെ ക്വാർട്ടറിൽ കീഴടക്കിയായിരുന്നു ഷുവാട്ട്സ്മന്റെ വരവ്.
വനിതാ വിഭാഗം സിംഗിൾസിൽ റുമാനിയയുടെ ഷിമോണ ഹാലെപ്പിനാണു കിരീടം. ഫൈനലിൽ 6-0, 2-1നു ഹാലെപ്പ് മുന്നിട്ടുനിൽക്കുന്പോൾ എതിരാളിയായ ചെക് താരം കരോളിന പ്ലീഷ്കോവ പിക്കേറ്റ് പിന്മാറിയിരുന്നു.