ദുബായ്: ലഭിച്ച അവസരം മുതലാക്കി മലയാളി താരം ദേവ്ദത്ത് പടിക്കൽ തകർത്തടിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 10 റൺസിന് സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി. റോയൽ ചലഞ്ചേഴ്സിനായി ഐപിഎലിൽ അരങ്ങേറ്റം നടത്തിയ ഇരുപതുകാനായ ദേവ്ദത്ത് 42 പന്തിൽ എട്ട് ഫോറിന്റെ അടന്പടിയോടെ 56 റണ്‍സ് സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്യേഴ്സും (30 പന്തിൽ നാല് ഫോറും രണ്ട് സിക്സും അടക്കം 51) അർധസെഞ്ചുറി നേടിയപ്പോൾ റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റണ്‍സ് നേടി. സൺറൈസേഴ്സിന്റെ മറുപടി 19.4 ഓവറിൽ 153ൽ അവസാനിച്ചു.
മലപ്പുറം എടപ്പാളിൽ ജനിച്ച ദേവ്ദത്ത് കർണാടകയ്ക്കുവേണ്ടിയാണ് ആഭ്യന്തര മത്സരങ്ങളിൽ കളിക്കാറുള്ളത്. ഇടംകൈ ബാറ്റ്സ്മാനായ ദേവ്ദത്ത് പടിക്കലും ഓസീസ് താരം ആരോണ്‍ ഫിഞ്ചും (27 പന്തിൽ 29) ചേർന്നാണ് റോയൽ ചലഞ്ചേഴ്സിന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിനായി ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 11 ഓവറിൽ 90 റണ്‍സ് നേടി. 11-ാം ഓവറിന്റെ അവസാന പന്തിൽ വിജയ് ശങ്കർ ദേവ്ദത്തിനെ ബൗൾഡ് ആക്കുകയായിരുന്നു. വിരാട് കോഹ്ലിയും (13 പന്തിൽ 14) ശിവം ദുബെയും (എട്ട് പന്തിൽ ഏഴ്) നിരാശപ്പെടുത്തി. അവസാന അഞ്ച് ഓവറിൽ 47 റണ്‍സ് മാത്രം നേടാനേ ആർസിബിക്കു സാധിച്ചുള്ളൂ.
ജോണി ഷോ...
164 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ സണ്‍റൈസേഴ്സിനായി ജോണി ബെയർസ്റ്റോ (43 പന്തിൽ 61), മനീഷ് പാണ്ഡെ (33 പന്തിൽ 34) എന്നിവർ മാത്രമേ തിളങ്ങിയുള്ളൂ. റോയൽ ചലഞ്ചേഴ്സിനായി യുസ്വേന്ദ്ര ചാഹൽ നാല് ഓവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സൈനി, ദുബെ എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. 15.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിൽനിന്നായിരുന്നു സൺറൈസേഴ്സ് 153ന് പുറത്തായത്. ബെയർസ്റ്റോയെ ബൗൾഡാക്കി ചാഹലാണ് കളിയുടെ ഗതി ആർസിബിക്ക് അനുകൂലമാക്കിയത്.