ടൂറിൻ: ഇറ്റലിയുടെയും യുവന്റസിന്റെയും മുൻ താരമായ ആന്ദ്രേ പിർലൊയ്ക്ക് പരിശീലക കുപ്പായത്തിലെ അരങ്ങേറ്റ മത്സരത്തിൽ വിജയമധുരം. ഇറ്റാലിയൻ സീരി എ ഫുട്ബോൾ 2020-21 സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ യുവന്റസിനു ജയം. ഹോം മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളിനു സംപ്ഡോറിയയെയാണ് യുവെ കീഴടക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ആതിഥേയർക്കായി വലകുലുക്കി. 3-4-1-2 ശൈലിയിലാണ് പിർലൊ യുവന്റസിനെ അണിനിരത്തിയത്.
13-ാം മിനിറ്റിൽ സ്വീഡിഷ് വിംഗർ ഡിയാൻ കുലുഷെവ്സ്കിയിലൂടെ യുവെ ലീഡ് നേടി. സ്വീഡിഷ് താരത്തിന്റെ യുവെ ജഴ്സിയിലുള്ള അരങ്ങേറ്റ മത്സരമായിരുന്നു. 78-ാം മിനിറ്റിൽ ലിയൊനാർഡൊ ബൊനൂച്ചി യുവെയുടെ ലീഡ് ഉയർത്തി. 88-ാം മിനിറ്റിൽ റൊണാൾഡോ ആതിഥേയരുടെ പട്ടിക പൂർത്തിയാക്കി.