മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ 2020-21 സീസണിൽ ആദ്യ മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ റയൽ മാഡ്രിഡിനു സമനില. എവേ പോരാട്ടത്തിൽ റയൽ സോസിഡാഡിനോടാണു റയൽ മാഡ്രിഡ് ഗോൾരഹിത സമനില വഴങ്ങിയത്. മർവിൽ അകിൻലാബി, സെർജിയൊ അരിബാസ് എന്നിവർക്ക് അരങ്ങേറ്റത്തിനുള്ള അവസരം റയൽ പരിശീലകൻ സിദാൻ നൽകി.