ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണിക്കു മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ 13-ാം സീസണ് ഉദ്ഘാടന മത്സരം ഇതിവരെയുള്ളതുപോലെ ഒന്നായിരുന്നില്ല.
ഇന്ത്യൻ ജഴ്സിയോടു വിടപറഞ്ഞശേഷമുള്ള ആദ്യ മത്സരം, 2019 ലോകകപ്പിനുശേഷം കളത്തിൽ തിരിച്ചെത്തുന്ന ആദ്യ പോരാട്ടം, വിശ്വസ്തനായി കൂടെനിന്ന സുരേഷ് റെയ്ന ടീമിനെ പാതിവഴിയിൽ ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയത്, ഹർഭജൻ സിംഗ് എത്താത്തത്, കോവിഡ്-19 ബാധിച്ച് രണ്ട് കളിക്കാർ ഉൾപ്പെടെ 13 പേർ ക്വാറന്റൈനിൽ പോകാൻ നിർബന്ധിതരായത്... അങ്ങനെ നിരവധി പ്രതിസന്ധികൾക്കിടെയായിരുന്നു ധോണി സൂപ്പർ കിംഗ്സിനെ അബുദാബിയിൽ നയിച്ചത്. ദേശീയ ടീമിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾപോലും തനിക്കൊപ്പം തോളോടുതോൾ ചേർന്നുനിന്ന സുരേഷ് റെയ്നയുടെ അഭാവത്തിനും തലയുടെ നിശ്ചയദാർഢ്യം തകർക്കാനായില്ല.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരം അവസാനിച്ചപ്പോൾ ധോണി രണ്ടു നേട്ടങ്ങൾ കരസ്ഥമാക്കി. ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎലിൽ 100 ജയം എന്ന നാഴികക്കല്ലിൽ. ഐപിഎലിൽ ഒരു ടീമിനെ 100 ജയത്തിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റൻ എന്ന റിക്കാർഡാണു ധോണി സ്വന്തമാക്കിയത്. വിക്കറ്റിനുപിന്നിൽ 100 ക്യാച്ചും ഈ റാഞ്ചിക്കാരൻ സ്വന്തമാക്കിയിരുന്നു. ഐപിഎലിൽ 100 ക്യാച്ച് തികയ്ക്കുന്ന രണ്ടാമത് വിക്കറ്റ് കീപ്പറാണു ധോണി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ദിനേശ് കാർത്തിക് (109) ആണ് ഒന്നാമത്. പ്രത്യേക തരത്തിൽ താടിവച്ചായിരുന്നു ധോണി ഐപിഎലിന് ഇറങ്ങിയതെന്നതും ശ്രദ്ധേയമായി.