മിലാൻ: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ക്വാർട്ടറിൽ സ്പെയിനിന്റെ റാഫേൽ നദാൽ പുറത്ത്. ഏഴ് മാസത്തെ ഇടവേളയ്ക്കുശേഷം നദാൽ കളത്തിലെത്തിയ ആദ്യ ടൂർണമെന്റായിരുന്നു ഇറ്റാലിയൻ ഓപ്പണ്‍. ക്വാർട്ടറിൽ അർജന്റീനയുടെ ഡിയേഗൊ ഷുവാട്ട്സ്മാനോടു നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നദാൽ പരാജയപ്പെട്ടത്. സ്കോർ: 6-2, 7-5. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നിലനിർത്താനൊരുങ്ങുന്ന നദാലിന് കനത്ത പ്രഹരമാണ് ഈ പരാജയം. ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ മത്സരങ്ങൾ ഇന്നാംരഭിക്കും.