മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2020-21 സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഞെട്ടറ്റുവീണു. ഹോം മത്സരത്തിൽ ക്രിസ്റ്റൽ പാലസ് 3-1ന് യുണൈറ്റഡിനെ കീഴടക്കി. വിൽഫ്രഡ് സാഹയുടെ ഇരട്ട ഗോളാണ് (74-പെനൽറ്റി, 85) യുണൈറ്റഡിന്റെ ആദ്യ മത്സരം സ്വാഹ ആക്കിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ യുണൈറ്റഡ് തങ്ങളുടെ ആദ്യ മത്സരം പരാജയപ്പെടുന്നത് (1992-93, 2014-15) ഇത് മൂന്നാം തവണയാണ്. മറ്റൊരു മത്സരത്തിൽ ആഴ്സണൽ 2-1ന് വെസ്റ്റ് ഹാമിനെ കീഴടക്കി. ആഴ്സണലിന്റെ രണ്ടാം ജയമാണിത്.