മ്യൂണിക്ക്: മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് 425 കോടി രൂപയ്ക്ക് ഈ സീസണിൽ ബയേണ്‍ മ്യൂണിക്കിൽ എത്തിയ ജർമൻ താരം ലിറോയ് സനെ തന്റെ വരവ് അറിയിച്ചു. ബുണ്ടസ് ലിഗയിൽ ബയേണിനായുള്ള അരങ്ങേറ്റ മത്സരത്തിൽ സനെ രണ്ട് ഗോളിനു വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. 71-ാം മിനിറ്റിലായിരുന്നു സനെയുടെ ഗോൾ.
സെർജി ഗ്നാബ്രി (നാല്, 47, 59) ഹാട്രിക് നേടിയ മത്സരത്തിൽ ബയേണ്‍ 8-0ന് ഷാൽക്കെയെ കീഴടക്കി. ബുണ്ടസ് ലിഗ 2020-21 സീസണ് ഗോൾ മഴയോടെ ബയേണ്‍ ഉദ്ഘാടനം ചെയ്തു.
ലിയോണ്‍ ഗൊറെറ്റ്സ്ക (19), റോബർട്ട് ലെവൻഡോവ്സ്കി (31 -പെനൽറ്റി), തോമസ് മ്യൂളർ (69), ജമാൻ മുസ്യാല (81) എന്നിവരാണ് ബയേണിന്റെ മറ്റ് ഗോൾ നേട്ടക്കാർ. ബുണ്ടസ് ലിഗയിൽ ബയേണിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് മുസിയാല സ്വന്തമാക്കി. 17 വയസും 205 ദിവസവുമാണ് മുസിയാലയ്ക്ക് പ്രായം. ജർമനിയിൽ ജനിച്ച ഈ കൗമാര താരം ഇംഗ്ലണ്ട് അണ്ടർ 17 ടീം അംഗമായിരുന്നു.
ലെവൻഡോവ്സ്കിയുടെ റെബോണ (നിലത്തൂന്നിയ ഇടംകാലിനു പിന്നിലൂടെ വലംകാൽ കൊണ്ട് കിക്കെടുക്കുന്നത്) പാസിലൂടെയായിരുന്നു മ്യൂളറിന്റെ ഗോൾ എന്നതും ശ്രദ്ധേയം. ബുണ്ടസ് ലിഗ ചരിത്രത്തിൽ സീസണിലെ ആദ്യ മത്സരത്തിൽ ഒരു ടീം ആറിലധികം ഗോൾ നേടുന്നതും ഇതാദ്യം. ബയേണിന്റെ തുടർച്ചയായ 23-ാം ജയമാണിത്. ബുണ്ടസ് ലിഗയിൽ 2020-21 സീസണിൽ ഹോം ടീമിന്റെ കാണികളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും മ്യൂണിക് മേയർ ബയേണിന്റെ കാണികൾക്ക് പ്രവേശനം അനുവദിച്ചില്ല.