ബുവാനോസ് ആരീസ്: യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ കളിക്കുന്ന താരങ്ങൾ കോവിഡ് മഹാമാരിക്കിടയിലും രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കണമെന്ന ഫിഫയുടെ നിർദേശത്തിനു പിന്നാലെ അടുത്ത മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു.
ലയണൽ മെസി, ലൗതാരൊ മാർട്ടിനെസ്, പൗലൊ ഡിബാല, ക്രിസ്റ്റ്യൻ പവോണ് തുടങ്ങിയവർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള എയ്ഞ്ചൽ ഡി മരിയ, സെർജിയൊ അഗ്വെയ്റോ എന്നിവർ 30 അംഗ ടീമിൽ ഇല്ല.
ലയണൽ മെസി, ലൗതാരൊ മാർട്ടിനെസ്, പൗലൊ ഡിബാല, ക്രിസ്റ്റ്യൻ പവോണ് തുടങ്ങിയവർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള എയ്ഞ്ചൽ ഡി മരിയ, സെർജിയൊ അഗ്വെയ്റോ എന്നിവർ 30 അംഗ ടീമിൽ ഇല്ല.