ലണ്ടൻ: കാർലോ ആൻസിലോട്ടിയുടെ കീഴിൽ പുതിയ മുഖവുമായെത്തിയ എവർട്ടണിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2020-21 സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ജയം. എവേ പോരാട്ടത്തിൽ ടോട്ടനത്തെ 1-0നാണ് എവർട്ടണ് കീഴടക്കിയത്. ഡൊമിനിക് ലെവിന്റെ 55-ാം മിനിറ്റിലെ ഹെഡർ ഗോൾ എവർട്ടണിനു ജയം സമ്മാനിച്ചു.
എട്ട് വർഷത്തിനുള്ളിൽ ടോട്ടനത്തിനെതിരേ എവർട്ടണിന്റെ ആദ്യ ജയമാണിത്. ടോട്ടനം മാനേജർ ഹൊസെ മൗറീഞ്ഞോ ആദ്യമായി ഒരു ലീഗ് ഓപ്പണിംഗ് മത്സരത്തിൽ പരാജയപ്പെടുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു.
എട്ട് വർഷത്തിനുള്ളിൽ ടോട്ടനത്തിനെതിരേ എവർട്ടണിന്റെ ആദ്യ ജയമാണിത്. ടോട്ടനം മാനേജർ ഹൊസെ മൗറീഞ്ഞോ ആദ്യമായി ഒരു ലീഗ് ഓപ്പണിംഗ് മത്സരത്തിൽ പരാജയപ്പെടുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു.