ദുബായ്/മുംബൈ: ചരിത്രത്തിൽ ആദ്യമായി ഇത്തവണത്തെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഒരു അമേരിക്കൻ താരം കളിക്കാനുള്ള സാധ്യത തെളിഞ്ഞു. പാക്കിസ്ഥാനിൽ ജനിച്ച അമേരിക്കൻ പേസറായ അലി ഖാൻ എന്ന ഇരുപത്തൊന്പതുകാരൻ ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സുമായി കരാറിലായതായി റിപ്പോർട്ട്.
കഴിഞ്ഞ ദിവസം സമാപിച്ച കരീബിയൻ പ്രീമിയർ ലീഗ് ട്വന്റി-20യിൽ കിരീടം നേടിയ ട്രിൻബാഗൊ നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു അലി. കരീബിയൻ പ്രീമിയർ ലീഗിൽ തോൽവി അറിയാതെ കിരീടം സ്വന്തമാക്കിയ ട്രിൻബാഗൊയ്ക്കായി എട്ട് മത്സരങ്ങളിൽനിന്ന് എട്ട് വിക്കറ്റ് അലി സ്വന്തമാക്കിയിരുന്നു.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം അംഗമായിരുന്ന ഇംഗ്ലീഷ് താരം ഹാരി ഗേർണിക്ക് പകരമായാണ് അലി ഖാൻ ടീമിലെത്തുക. പരിക്കിനെത്തുടർന്ന് ഗേർണി പിന്മാറുകയായിരുന്നു. കഴിഞ്ഞ സീസണിലും അലി ഖാനെ ടീമിലെത്തിക്കാൻ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പദ്ധതികൾ ഇട്ടിരുന്നുവെങ്കിലും അതു സാധിച്ചില്ല.