ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനു വിജയത്തുടക്കം. 2020-21 സീസണിലെ ആദ്യമത്സരത്തിൽ ഗണ്ണേഴ്സ് 3-0ന് ഫുട്ഹാമിനെ കീഴടക്കി. ഇപിഎൽ സീസണിലെ ഉദ്ഘാടനമത്സരമായിരുന്നു. ലാകസെറ്റ് (എട്ട്), ഗബ്രിയേൽ (49), പിയെറെ ഒബമയാംഗ് (57) എന്നിവർ ആഴ്സണലിനായി വലകുലുക്കി. വില്യണ് ആയിരുന്നു മൂന്ന് ഗോളിനും വഴിയൊരുക്കിയത്.