മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യമത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. പൊരുതിനോക്കിയ ഇംഗ്ലണ്ടിനെ 19 റണ്‍സിനാണ് ഓസ്ട്രേലിയ കീഴടക്കിയത്. ട്വന്റി-20 പരന്പര 2-1നു നഷ്ടപ്പെട്ടതിന്റെ ക്ഷീണമകറ്റാൻ ഏകദിന പരന്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ഓസീസ് ഇറങ്ങിയത്. പരന്പരയിലെ രണ്ടാം മത്സരം ഇന്നു നടക്കും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 294 റണ്‍സ് നേടി. സന്ദർശകർക്കായി ഗ്ലെൻ മാക്സ് വെൽ (59 പന്തിൽ 77), മിച്ചൽ മാർഷ് (100 പന്തിൽ 73) എന്നിവർ അർധസെഞ്ചുറി നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനായി സാം ബില്ലിംഗ്സ് (110 പന്തിൽ 118) കന്നി സെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല. ജോണി ബെയർസ്റ്റൊ (107 പന്തിൽ 84) അർധസെഞ്ചുറി നേടി. 10 ഓവറിൽ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ് ആണ് മാൻ ഓഫ് ദ മാച്ച്.