ജാപ്പനീസ്-ഹെയ്തി വംശജരായ മാതാപിതാക്കളുടെ പുത്രിയായ ഒസാക്ക സെമിപോരാട്ടത്തിൽ അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി ഫൈനലിൽ പ്രവേശിച്ചു. സ്കോർ: 7-6 (7-1), 3-6, 6-3. ഒസാക്കയുടെ രണ്ടാം യുഎസ് ഓപ്പണ്‍ ഫൈനലാണ്.
കറുത്ത വംശജയായ ഒസാക്ക ഇത്തവണ ടെന്നീസ് കോർട്ടിനുള്ളിലും പുറത്തും ഒരുപോലെ പോരാട്ടത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ഒഴിഞ്ഞ ഗാലറിക്കു മുന്നിൽ നടക്കുന്ന ഇത്തവണത്തെ യുഎസ് ഓപ്പണിനെ വർണവിവേചനത്തിനെതിരായ ശക്തമായ പോരാട്ടവേദിയാക്കി ഒസാക്ക. വെള്ളക്കാരുടെ വർണവെറിക്കു പാത്രമായി ജീവിതം നഷ്ടപ്പെട്ടവരുടെ പേര് ആലേഖനം ചെയ്ത മാസ്ക് ധരിച്ചാണ് ഒസാക്ക ഓരോ മത്സരത്തിനും എത്തുന്നത്.
ക്വാർട്ടർ പോരാട്ടത്തിന് ഒസാക്ക എത്തിയത് മേയിൽ അമേരിക്കൻ പോലീസിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിന്റെ പേര് ആലേഖനം ചെയ്ത മാസ്ക് ധരിച്ചായിരുന്നു. ഇന്നലെ സെമി പോരാട്ടത്തിനെത്തിയപ്പോൾ ഒസാക്കയുടെ മാസ്കിലെ പേര് ഫിലാൻഡോ കാസ്റ്റിൽ എന്ന്. 2016 ജൂലൈയിൽ വാഹനപരിശോധനയ്ക്കിടെ പോലീസ് വെടിവച്ചു കൊന്ന കറുത്ത വർഗക്കാരനാണ് കാസ്റ്റിൽ.