മെൽബണ്‍: അടുത്ത മാസം നാലിനാരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസീസ് ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. മൂന്ന് വീതം ഏകദിന, ട്വന്റി-20 മത്സരങ്ങളാണുള്ളത്. സെപ്റ്റംബർ നാലു മുതലാണു പരന്പര. ടീമിൽ മൂന്ന് പുതുമുഖങ്ങളുണ്ട്.