ചെന്നൈ: ഐപിഎൽ 13-ാം സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണി ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. ചെന്നൈയിലേക്കു യാത്ര തിരിക്കുന്നതിനു മുന്നോടിയായുള്ള കോവിഡ്-19 പരിശോധനയിൽ നെഗറ്റീവായതോടെയാണിത്. 16 മുതൽ 20 വരെയാണു ക്യാന്പ്. ഈ മാസം 21നു ചെന്നൈ സൂപ്പർ കിംഗ്സ് യുഎഇയിലേക്കു തിരിക്കുമെന്നാണു വിവരം. സെപ്റ്റംബർ 19 മുതൽ യുഎഇയിലാണ് ഐപിഎൽ.
അതേസമയം, കുടുംബപരമായ കാര്യങ്ങളുള്ളതിനാൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ചെപ്പോക്കിലെ ടീം ക്യാന്പിൽ പങ്കെടുക്കില്ല. ടീം പുറപ്പെടുന്നതിനു മുന്പു ജഡേജയും ഒപ്പം ചേരും. ബൗളിംഗ് പരിശീലകൻ ബാലാജിയുടെ നേതൃത്വത്തിലാണു ചെപ്പോക്കിലെ പരിശീലനം. മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ളെമിംഗും സഹ പരിശീലകൻ മൈക്ക് ഹസിയും ഓഗസ്റ്റ് 22ന് ദുബായിലെത്തും.