കൊളോണ്‍ (ജർമനി): യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ സെമി ഫൈനൽ ചിത്രം തെളിഞ്ഞു. ആദ്യ സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയ്യയും ഏറ്റുമുട്ടും. രണ്ടാം സെമി ഇന്റർ മിലാനും ഷാക്തർ ഡൊണെറ്റ്സ്കും തമ്മിലാണ്. ഇന്ത്യൻ സമയം ഞായർ രാത്രി 12.30നും തിങ്കൾ രാത്രി 12.30നുമാണ് രണ്ട് സെമി പോരാട്ടങ്ങളും.
യുക്രെയ്ൻ ക്ലബ്ബായ ഷാക്തർ ക്വാർട്ടറിൽ സ്വിസ് സംഘമായ എഫ്സി ബാസലിനെ 4-1നു കീഴടക്കി. ഇംഗ്ലീഷ് സംഘമായ വൂൾവ്സിനെ 1-0നു മറികടന്ന് സ്പാനിഷ് ക്ലബ്ബായ സെവിയ്യ സെമിയിൽ പ്രവേശിച്ചു.
യുക്രെയ്ൻ ക്ലബ്ബായ ഷാക്തർ ക്വാർട്ടറിൽ സ്വിസ് സംഘമായ എഫ്സി ബാസലിനെ 4-1നു കീഴടക്കി. ഇംഗ്ലീഷ് സംഘമായ വൂൾവ്സിനെ 1-0നു മറികടന്ന് സ്പാനിഷ് ക്ലബ്ബായ സെവിയ്യ സെമിയിൽ പ്രവേശിച്ചു.