രാജ്കോട്ട്: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ മാസ്ക് അണിയണമെന്ന നിർദേശം പാലിക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ പൊല്ലാപ്പിൽ. മാസ്കില്ലാത്തത് ചോദ്യം ചെയ്ത വനിതാ ഹെഡ് കോൺസ്റ്റബിളിനോട് റിവബ തട്ടിക്കയറി. ജഡേജ മാസ്ക് അണിഞ്ഞിരുന്നെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് പോലീസ് അറിയിച്ചത്.