മുംബൈ: 2020 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോണ്‍സർഷിപ്പിന് ബാബ രാംദേവിന്റെ പതഞ്ജലി രംഗത്ത്. അതേസമയം, ടൈറ്റിൽ സ്പോണ്‍സർഷിപ്പിനായി ബിസിസിഐ ബിഡ് ക്ഷണിച്ചത് ഈ വർഷം ഡിസംബർ 31വരെമാത്രമുള്ള കാലാവധിക്കാണെന്നതും ശ്രദ്ധേയം. ഓഗസ്റ്റ് 14വരെ ബിഡ് ക്ഷണിച്ചിട്ടുണ്ട്. 18ന് സ്പോണ്‍സർഷിപ്പ് ആർക്കാണെന്ന് പ്രഖ്യാപിക്കും.
ഈ വർഷത്തെ ഐപിഎലിന്റെ ടൈറ്റിൽ സ്പോണ്‍സറാകാൻ കഴിഞ്ഞ ദിവസമാണ് പതഞ്ജലി താത്പര്യം അറിയിച്ചത്. ഐപിഎലിന്റെ ടൈറ്റിൽ സ്പോണ്‍സറാവാൻ കഴിഞ്ഞാൽ പതഞ്ജലിക്ക് ആഗോള മാർക്കറ്റിൽ പുതിയ മാനം കൈവരുമെന്നതാണ് കന്പനിയുടെ നിലപാട്.
കേന്ദ്രത്തിന്റെ പച്ചക്കൊടി
മുംബൈ: ഈ വർഷത്തെ ഐപിഎൽ കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ നടത്താൻ കേന്ദ്ര സർക്കാർ അനുമതി ഒൗദ്യോഗികമായി നൽകിയതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ ഇന്നലെ അറിയിച്ചു. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലെ ഷാർജ, അബുദാബി, ദുബായ് എന്നീ നഗരങ്ങളിലാണ് 2020 ഐപിഎൽ ട്വന്റി-20 അരങ്ങേറുക.