ബംഗളൂരു: ഇന്ത്യൻ ഹോക്കി താരം മൻദീപ് സിംഗിനും കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഹോക്കി ടീമിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറായി. ക്യാപ്റ്റൻ മൻപ്രീത് സിംഗ്, സുരേന്ദർ കുമാർ, ജസ്കരൻ സിംഗ്, വരുണ്‍ കുമാർ, കൃഷ്ണൻ ബഹദൂർ പഥക് എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം 20ന് ബംഗളൂരുവിൽ തുടങ്ങുന്ന ദേശീയ ക്യാന്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഹോക്കി താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയത്.