ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയിൽനിന്നു കൂടുമാറുന്നതായി തന്റെ മുപ്പത്തിരണ്ടാം ജന്മദിനമായ ഓഗസ്റ്റ് ഒന്പതിന് പ്രഖ്യാപിച്ച ബ്രസീലിയൻ താരം വില്യൻ ആഴ്സണലിൽ.
ചെൽസിയിൽ നീണ്ട ഏഴ് വർഷം കളിച്ചശേഷമാണ് ഈ വിംഗർ ആഴ്സണലിലെത്തിയത്. ആഴ്ചയിൽ 14.70 ലക്ഷം രൂപയാണ് വില്യൻ ആഴ്സണലിൽ പ്രതിഫലം പറ്റുകയെന്നാണ് റിപ്പോർട്ട്. വില്യനെ സ്വന്തമാക്കിയത് ആഴ്സണൽ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.