മെൽബണ്‍: ഈ വർഷം അവസാനം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ നടക്കേണ്ട ബോക്സിംഗ് ഡേ ടെസ്റ്റിന്റെ വേദിയിൽ മാറ്റമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്നലെ അറിയിച്ചു. മെൽബണിലാണ് സാധാരണയായി ബോക്സിംഗ് ഡേ (ഡിസംബർ 26ന് ആരംഭിക്കുന്ന) ടെസ്റ്റ് നടക്കുന്നത്. കോവിഡ്-19 രോഗബാധ വർധിക്കുന്ന പശ്ചാത്തലത്തിൽ ബോക്സിംഗ് ഡേ ടെസ്റ്റ് അഡ്ലെയ്ഡിലേക്ക് മാറ്റാൻ ശ്രമം നടന്നിരുന്നു.