മെൽബണ്‍: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനെ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കി സെഞ്ചുറി നിഷേധിച്ചെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ അന്പയർ സൈമണ്‍ ടോഫൽ.
2007ൽ ഇംഗ്ലണ്ടിനെതിരായ ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിലായിരുന്നു സച്ചിനെ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതെന്ന് ടോഫൽ പറഞ്ഞു. തൊട്ടടുത്ത ദിവസം മോണിംഗ് വാക്കിന് പോയപ്പോൾ സച്ചിനെ കണ്ടപ്പോൾ തന്റെ തീരുമാനം തെറ്റായത് റീപ്ലേകൾ കണ്ടപ്പോഴാണ് മനസിലായതെന്ന് പറഞ്ഞു. അതെനിക്ക് അറിയാമായിരുന്നെന്നും അതോർത്ത് ആശങ്കപ്പെടേണ്ടെന്നുമായിരുന്നു സച്ചിന്റെ പ്രതികരണം- ടോഫൽ കൂട്ടിച്ചേർത്തു.
സച്ചിൻ 91 റണ്‍സിൽ നിൽക്കുന്പോഴാണ് ടോഫൽ എൽബിഡബ്ല്യു ഔട്ട് വിധിച്ചത്.