ബംഗളൂരു/മഡ്ഗാവ്: സ്പാനിഷ് വന്പന്മാരായ ബാഴ്സലോണയ്ക്കും ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്കുമെല്ലാം വേണ്ടി പന്തു തട്ടിയ ഐവറികോസ്റ്റ് സൂപ്പർ മിഡ്ഫീൽഡർ യായാ ടൂറെ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്തു തട്ടുമോ...? ഐഎസ്എലിൽ കളിക്കാൻ ടൂറെ തന്റെ പ്രതിഫലത്തിൽ കുറവുവരുത്തിയതായാണു പുറത്തുവന്നിരിക്കുന്ന സൂചനകൾ. എഫ്സി ഗോവ, ബംഗളൂരു എഫ്സി എന്നീ ക്ലബ്ബുകളെയാണ് ടൂറെയുടെ ഏജന്റുമാർ സമീപിച്ചിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് ടൂറെയുടെ ഏജന്റുമാർ ഐഎസ്എലിലെ വിവിധ ക്ലബ്ബുകൾക്ക് നേരത്തേ ഇ-മെയിൽ അയച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിലെ പ്രതാപകാലത്ത് ആഴ്ചയിൽ 2.07 കോടി രൂപ പ്രതിഫലം പറ്റിയിരുന്ന ടൂറെയെ പോറ്റാനുള്ള ആസ്തി ഇല്ലാത്തതിനാൽ ആരും ഗൗനിച്ചില്ല. സീസണിൽ 11.25 കോടി രൂപയെങ്കിലും പ്രതിഫലമായി നൽകണമെന്നായിരുന്നു ടൂറെയുടെ ഏജന്റുമാർ അറിയിച്ചത്. എന്നാൽ, കോവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 3.75 കോടി രൂപയ്ക്കും ടൂറെ ഐഎസ്എലിലേക്ക് എത്താൻ തയാറാണെന്നാണ് സൂചന.
മുപ്പത്തേഴുകാരനായ ടൂറെ മുംബൈ സിറ്റി എഫ്സിയിലേക്ക് എത്തുമെന്നും റിപ്പോർട്ടുണ്ട്. ടൂറെയുടെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെ കീഴിലാണ് മുംബൈ സിറ്റി ഇപ്പോൾ. ഡേവിഡ് വിയ്യയെ ന്യൂയോർക്ക് സിറ്റി എഫ്സി, മെൽബണ് സിറ്റി എഫ്സി എന്നിവയിൽ കളിപ്പിച്ചതുപോലെ ടൂറെയെ മുംബൈ സിറ്റിയിൽ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. എഫ്സി ഗോവയിൽനിന്ന് സ്പാനിഷ് താരം യൂഗോ ബോമെസിനെ മുംബൈ സിറ്റി എഫ്സി 1.6 കോടി രൂപയ്ക്ക് സ്വന്തമാക്കിയതാണ് ഐഎസ്എലിൽ ഇതുവരെയുള്ള ഉയർന്ന ട്രാൻസ്ഫർ.
ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം തുടർച്ചയായി നാലു തവണ (2011, 12, 13, 14) നേടിയിട്ടുള്ള റിക്കാർഡ് ടൂറെയ്ക്കു സ്വന്തം. നിലവിൽ ചൈനീസ് സൂപ്പർ ലീഗിലെ ഹുവാങ്ഹയ് എഫ്സിക്കായാണ് പന്തുതട്ടുന്നത്. ആഫ്രിക്കൻ കപ്പ്, ക്ലബ് ലോകകപ്പ്, ചാന്പ്യൻസ് ലീഗ്, സ്പാനിഷ് ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ തുടങ്ങിയ കിരീടനേട്ടങ്ങളിൽ യായാ ടൂറെ പങ്കാളിയായിട്ടുണ്ട്.