ടെന്നീസ് സൂപ്പർ താരം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർക്ക് ഇന്ന് 39-ാം ജന്മദിനം. പുരുഷ സിംഗിൾസ് ഗ്രാൻസ്ലാം കിരീടം ഏറ്റവും അധികം തവണ നേടിയതിന്റെ റിക്കാർഡ് (20) ഫെഡെക്സ് എന്നറിയപ്പെടുന്ന ഫെഡററിന്റെ പേരിലാണ്.
ഈ മാസം 31ന് ആരംഭിക്കുന്ന യുഎസ് ഓപ്പണിൽനിന്ന് ഫെഡറർ പിന്മാറിയിട്ടുണ്ട്. കോവിഡ്-19 ഭീഷണിക്കിടെ നടക്കുന്ന ആദ്യ ഗ്രാൻസ്ലാം ടൂർണമെന്റാണ് യുഎസ് ഓപ്പണ്‍. നിലവിലെ ചാന്പ്യനായ റാഫേൽ നദാൽ, സ്റ്റാൻ വാവ്റിങ്ക, ജോ വിൽഫ്രഡ് സോംഗ, വനിതാ താരങ്ങളായ ആഷ്ലി ബാർട്ടി, പൗലിചെങ്കോവ തുടങ്ങിയവരും പിന്മാറി. പുരുഷ സിംഗിൾസിൽ ബിഗ് ത്രീ എന്നറിയപ്പെടുന്ന ഫെഡറർ, നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരിൽ ഫെഡററും നദാലും ഇല്ലാതെ 21 വർഷത്തിനുശേഷം നടക്കുന്ന ആദ്യ ഗ്രാൻസ്ലാമാകും ഇത്തവണത്തെ യുഎസ് ഓപ്പണ്‍.