മുംബൈ: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറാനൊരുങ്ങുന്ന 2020 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിൽ ടീമുകൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ബിസിസിഐ പുറത്തുവിട്ടു. ബയോ സെക്യുർ മേഖലയിൽ കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും കുടുംബാംഗങ്ങൾക്ക് പ്രവേശനമുണ്ട്. മത്സരദിനങ്ങളിൽ ടീമിന്റെ താമസസ്ഥലത്തുനിന്ന് സ്റ്റേഡിയത്തിലേക്കും തിരിച്ചും ഒന്നിച്ച് യാത്ര ചെയ്യാൻ കുടുംബാംഗങ്ങൾക്ക് അനുവാദമില്ല.
ബയോ സെക്യുർ മേഖലയിലേക്ക് പ്രവേശിക്കുന്നതിനു മുന്പ് അഞ്ച് തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. എട്ട് ടീമുകളും എട്ട് വ്യത്യസ്ത ഇടങ്ങളിലായിരിക്കണം, അഞ്ചു ദിവസം കൂടുന്പോൾ കോവിഡ് പരിശോധന നടത്തണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.