റോം/ന്യൂയോർക്ക്: ഇറ്റാലിയൻ സീരി എ ഫുട്ബോൾ ലീഗിലെ സൂപ്പർ ക്ലബ്ബായ എഎസ് റോമയെ അമേരിക്കൻ വ്യവസായി ഡാൻ ഫ്രീഡ്കിൻ സ്വന്തമാക്കി. 5239.87 കോടി രൂപയാണ് റോമയെ സ്വന്തമാക്കാൻ ഫ്രീഡ്കിൻ മുടക്കിയതെന്നാണ് വിവരം. 6652.20 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇരു ഭാഗവും സമ്മതിച്ച തുക. കോവിഡ്-19 പശ്ചാത്തലത്തിൽ ആ തുക കുറയ്ക്കാൻ പരസ്പര ധാരണയിലെത്തുകയായിരുന്നു.