ബാഴ്സലോണ: ബ്രസീലിയൻ കൗമാര വിസ്മയമായ ഗുസ്താവോ മൈയയെ (19) സ്പാനിഷ് സൂപ്പർ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ സ്വന്തമാക്കി. മൈയയെ സാവോ പോളോയിൽനിന്നാണ് ബാഴ്സ 39.83 കോടി രൂപയ്ക്ക് 2025 വരെ കരാറിലെടുത്തത്.