+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​റി​ഷ് വ​ന്പ്

സ​​താം​​പ്ട​​ണ്‍: 2002ൽ ​​നാ​​റ്റ് വെ​​സ്റ്റ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ ത്ര​​സി​​പ്പി​​ക്കു​​ന്ന ജ​​യം ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​
ഐ​റി​ഷ് വ​ന്പ്
സ​​താം​​പ്ട​​ണ്‍: 2002ൽ ​​നാ​​റ്റ് വെ​​സ്റ്റ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ ത്ര​​സി​​പ്പി​​ക്കു​​ന്ന ജ​​യം ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ മ​​റ​​ന്നി​​രി​​ക്കി​​ല്ല. 326 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യം പി​​ന്തു​​ട​​ർ​​ന്ന ഇ​​ന്ത്യ മൂ​​ന്ന് പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ വി​​ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. യു​​വ​​രാ​​ജ് സിം​​ഗും (69) മു​​ഹ​​മ്മ​​ദ് കൈ​​ഫു​​മാ​​യി​​രു​​ന്നു (87 നോ​​ട്ടൗ​​ട്ട്) ഇ​​ന്ത്യ​​ക്ക് ആ ​​ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

ഇം​​ഗ്ലീ​​ഷ് മ​​ണ്ണി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ഒ​​രു ടീം ​​പി​​ന്തു​​ട​​ർ​​ന്നു നേ​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ജ​​യ​​മെ​​ന്ന റി​​ക്കാ​​ർ​​ഡും അ​​ന്ന് കു​​റി​​ക്ക​​പ്പെ​​ട്ടു. 18 വ​​ർ​​ഷം മു​​ന്പ് ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി​​യ ആ ​​റി​​ക്കാ​​ർ​​ഡ് അ​​യ​​ർ​​ല​​ൻ​​ഡ് മ​​റി​​ക​​ട​​ന്നു. ഇം​​ഗ്ല​​ണ്ട് മു​​ന്നോ​​ട്ടു​​വ​​ച്ച 329 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യം ഐ​​റി​​ഷ് പോ​​രാ​​ളി​​ക​​ൾ ഒ​​രു പ​​ന്ത് ശേ​​ഷി​​ക്കേ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ സ്വ​​ന്ത​​മാ​​ക്കി. യു​​വ​​രാ​​ജും കൈ​​ഫും ഇ​​ന്ത്യ​​ക്കാ​​യി ചെ​​യ്ത​​ത് അ​​യ​​ർ​​ല​​ൻ​​ഡി​​നാ​​യി പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കി​​യ​​ത് പോ​​ൾ സ്റ്റി​​ർ​​ലിം​​ഗും (128 പ​​ന്തി​​ൽ 142) ആ​​ൻ​​ഡ്രൂ ബാ​​ൽ​​ബി​​ർ​​നി​​യും (112 പ​​ന്തി​​ൽ 113) ആ​​യി​​രു​​ന്നു. സ്റ്റി​​ർ​​ലിം​​ഗ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചു​​മാ​​യി.

ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട അ​​യ​​ർ​​ല​​ൻ​​ഡ് മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ര​​ണ്ടും ക​​ൽ​​പ്പി​​ച്ചാ​​യി​​രു​​ന്നു. ആ​​ദ്യ വി​​ക്ക​​റ്റ് 50 റ​​ണ്‍​സി​​ലെ​​ത്തി​​യ​​പ്പോ​​ൾ ന​​ഷ്ട​​പ്പെ​​ട്ടെ​​ങ്കി​​ലും ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ സ്റ്റി​​ർ​​ലിം​​ഗും ബാ​​ൽ​​ബി​​ർ​​നി​​യും 214 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 26 പ​​ന്തി​​ൽ 29 റ​​ണ്‍​സു​​മാ​​യി ഹാ​​രി ടെ​​ക്റ്റ​​റും 15 പ​​ന്തി​​ൽ 21 റ​​ണ്‍​സു​​മാ​​യി കെ​​വി​​ൻ ഒ​​ബ്രി​​യ​​നും പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ഇ​​രു​​വ​​രും ചേ​ർ​ന്നു​ള്ള 32 പ​​ന്തി​​ൽ 50 റ​​ണ്‍​സി​​ന്‍റെ അ​​ഭേ​​ദ്യ​​മാ​​യ കൂ​​ട്ടു​​കെ​​ട്ട് ഐ​​റി​​ഷ് പ​​ട​​യ്ക്ക് ഏ​​ഴ് വി​​ക്ക​​റ്റ് ജ​​യം സ​​മ്മാ​​നി​​ച്ചു. ഇ​​യോ​​ൻ മോ​​ർ​​ഗ​​ൻ (84 പ​​ന്തി​​ൽ 106), ടോം ​​ബ​​ൻ​​ട​​ണ്‍ (58), ഡേ​​വി​​ഡ് വി​​ല്ലി (51) എ​​ന്നി​​വ​​രു​​ടെ മി​​ക​​വി​​ലാ​​ണ് ഇം​​ഗ്ല​​ണ്ട് 49.5 ഓ​​വ​​റി​​ൽ 328 റ​​ണ്‍​സ് എ​​ടു​​ത്ത​​ത്. പ​​ര​​ന്പ​​ര ഇം​​ഗ്ല​​ണ്ട് 2-1നു ​​സ്വ​​ന്ത​​മാ​​ക്കി.

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ സു​​വ​​ർ​​ണ നി​​മി​​ഷ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ് നാ​​റ്റ് വെ​​സ്റ്റ് ഫൈ​​ന​​ൽ. അ​​ന്ന് ലോ​​ർ​​ഡ്സി​​ന്‍റെ ബാ​​ൽ​​ക്ക​​ണി​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ സൗ​​ര​​വ് ഗാം​​ഗു​​ലി ജ​​ഴ്സി​ ഊ​രി​ വീ​​ശി വി​​ജ​​യം ആ​​ഘോ​​ഷി​​ച്ച​​ത് ആ​​രാ​​ധ​​ക​​ർ മ​​റ​​ക്കാ​​നി​​ട​​യി​​ല്ല.