കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയുടെ കരുത്ത് വർധിപ്പിക്കുന്നു.
കഴിഞ്ഞ സീസണിൽ ഏറ്റവും ബലഹീനമായിരുന്ന പ്രതിരോധ നിരയിലേക്ക് നിഷു കുമാർ അടക്കമുള്ളവരെ കൊണ്ടുവന്ന ബ്ലാസ്റ്റേഴ്സ് മണിപ്പൂരുകാരനായ ദെനേചന്ദ്ര മേയ്തെയെയും സ്വന്തമാക്കി. ഇരുപത്താറുകാരനായ ദെനേചന്ദ്രയുടെ വരവ് ഇന്നലെ ക്ലബ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ട്രായു എഫ്സിയിൽനിന്നാണ് നിന്നാണ് മേയ്തെ കേരളത്തിലേക്കു വരുന്നത്.
2013ല്‍ പൂന എഫ്സിയിലൂടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ചര്‍ച്ചില്‍ ബ്രദേഴ്സിലെത്തിയ അദ്ദേഹം 15 മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നെറോകയ്ക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്.
ഐഎസ്എലിന്റെ ഭാഗമാകുക എന്നത് സ്വപ്നമായിരുന്നെന്നും ബ്ലാസ്റ്റേഴ്സിനൊപ്പം കളത്തിലിറങ്ങാനായി കാത്തിരിക്കുകയാണെന്നും മേയ്തേ പറഞ്ഞു.