+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ക​ര്‍ ക​സി​യ​സ് വി​ര​മി​ച്ചു

മാ​ഡ്രി​ഡ്: മു​ന്‍ സ്പാ​നി​ഷ് ഗോ​ള്‍കീ​പ്പ​ര്‍ ഇ​ക​ര്‍ ക​സി​യ​സ് ഫു​ട്‌​ബോ​ളി​ല്‍നി​ന്നു വി​ര​മി​ച്ചു. മു​ന്‍ റ​യ​ല്‍ മാ​ഡ്രി​ഡ് താ​ര​മാ​യ ക​സി​യ​സ് 39ാം വ​യ​സി​ലാ​ണ് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​
ഇ​ക​ര്‍ ക​സി​യ​സ് വി​ര​മി​ച്ചു
മാ​ഡ്രി​ഡ്: മു​ന്‍ സ്പാ​നി​ഷ് ഗോ​ള്‍കീ​പ്പ​ര്‍ ഇ​ക​ര്‍ ക​സി​യ​സ് ഫു​ട്‌​ബോ​ളി​ല്‍നി​ന്നു വി​ര​മി​ച്ചു. മു​ന്‍ റ​യ​ല്‍ മാ​ഡ്രി​ഡ് താ​ര​മാ​യ ക​സി​യ​സ് 39-ാം വ​യ​സി​ലാ​ണ് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. റ​യ​ലി​നാ​യി 16 വ​ര്‍ഷ​ത്തെ ക​രി​യ​റി​ല്‍ 725 മ​ത്സ​ര​ങ്ങ​ളി​ല്‍ വ​ല​കാ​ത്തു. മൂ​ന്നു ചാമ്പ്യ​ന്‍സ് ലീ​ഗും അ​ഞ്ച് ലാ ​ലി​ഗ​യ​യും നേ​ടി.

2010 ലോ​ക​ക​പ്പി​ല്‍ സ്‌​പെ​യി​ന്‍ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​കു​മ്പോ​ള്‍ ക​സി​യ​സാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍. 2008, 2012 യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലും ക​സി​യാ​സാ​യി​രു​ന്നു സ്പാ​നി​ഷ് ഗോ​ളി. സ്‌​പെ​യി​നി​നാ​യി 2000 മു​ത​ല്‍ 2016 വ​രെ 167 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി. രാ​ജ്യ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി​യ​വ​രി​ല്‍ ര​ണ്ടാ​മ​താ​ണ് ക​സി​യ​സ്. സെ​ര്‍ജി​യോ റാ​മോ​സാ​ണ് മു​ന്നി​ല്‍.

2015ല്‍ ​പോ​ര്‍ച്ചു​ഗീ​സ് ക്ല​ബ് പോ​ര്‍ട്ടോ​യി​ല്‍ ചേ​ര്‍ന്നു. ക്ല​ബ്ബി​നാ​യി 156 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി. എ​ന്നാ​ല്‍ 2019ല്‍ ​ഹൃ​ദ​യാ​ഘാ​തം നേ​രി​ട്ട​തോ​ടെ ക്ല​ബ്ബി​ന്‍റെ കോ​ച്ചിം​ഗ് സ്റ്റാ​ഫാ​യി. പോ​ര്‍ട്ടോ​യി​ല്‍ ര​ണ്ടു പ്രീ​മി​യ​ര്‍ ലീ​ഗ​യി​ലും ഒ​രു പോ​ര്‍ച്ചു​ഗീ​സ് ക​പ്പി​ലും പ​ങ്കാ​ളി​യാ​യി.