ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് രണ്ടു ക്ലബ്ബുകള്‍ അടുത്ത ഐ ലീഗ് സീസണില്‍ ഉണ്ടാകുമെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. ഐ ലീഗില്‍ ഇതുവരെ ഇല്ലാത്ത ഡല്‍ഹി, റാഞ്ചി, ജയ്പുര്‍, ജോദ്പുര്‍, ഭോപ്പാല്‍, ലക്നോ, അഹമ്മദാബാദ് നഗരങ്ങളെ 2020-21 സീസണിലേക്കുള്ള ടീം ലേലത്തിനു ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 11 ടീമുകളായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എടികെയുമായി ചേര്‍ന്നതോടെ ഐ ലീഗില്‍ പത്തു ടീമുകളായി.