ന്യൂഡല്‍ഹി: ഇന്ത്യയിലെ സൈക്ലിംഗ് ദേശീയ ക്യാമ്പ് ആരംഭിച്ചു. ഇന്നലെ ന്യൂഡല്‍ഹിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലക്സിലാണ് ക്യാമ്പ് ഔദ്യോഗികമായി ആരംഭിച്ചത്. കഴിഞ്ഞയാഴ്ച അവസാനമെത്തിത്തുടങ്ങിയ സൈക്ലിംഗ് താരങ്ങളെ നിര്‍ബന്ധിത ക്വാറന്റൈനു വിധേയരാക്കിയശേഷമേ പരിശീലനത്തിനിറക്കൂ.
മണിപ്പുരില്‍ നടത്താനിരുന്ന ക്യാമ്പ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് പട്യാലയുടെ താത്പര്യാര്‍ഥം സായി ഡല്‍ഹിയിലെ നാഷണല്‍ സൈക്ലിംഗ് അക്കാഡമിയിലേക്കു മാറ്റുകയായിരുന്നു.
ക്യാമ്പ് ആരംഭിച്ചതോടെ സൈക്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ (സിഎഫ്ഐ) ഫണ്ടിനെക്കുറിച്ച് ആശങ്കയിലായി. കോവിഡ് ഉയര്‍ത്തിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിലവിലെ സ്പോണ്‍സര്‍മാര്‍ കരാര്‍ നീട്ടുന്ന കാര്യം സംശയത്തിലാണ്. സാധാരണ സിഎഫ്ഐയ്ക്കു മത്സരങ്ങള്‍ നടത്തുന്നതിലൂടെയും അവിടസ്പോണ്സര്മാരിലൂടെയും ഫണ്ട് ലഭിച്ചിരുന്നതാണ്. എന്നാല്‍ ഈ സീസണില്‍ ഒരു മത്സരം പോലും നടത്താനായില്ല. സാധാരണ എട്ടോളം ടൂര്‍ണമെന്റുകള്‍ നടക്കേണ്ടതാണ്.