പാരീസ്: പാരി സാന്‍ ഷെര്‍മയിന്‍ ട്രിപ്പിള്‍ കിരീടം. ഫ്രഞ്ച് ആഭ്യന്തര ഫുട്ബോളിലെ ഈ സീസണിലെ മൂന്നു കിരീടങ്ങള്‍ പിഎസ്ജി സ്വന്തമാക്കി. ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലില്‍ ലിയോണെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 6-5ന് തോല്‍പ്പിച്ചാണ് പാരീസ് ക്ലബ് കിരീടത്തില്‍ മുത്തമിട്ടത്. മുഴുവന്‍ സമയത്തും അധികസമയത്തും ഗോളുകളൊന്നും പിറക്കാതിരുന്നതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ പാബ്ലോ സരാബിയ കിക്ക് വലയിലാക്കിയാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്. ഇതിനു മുമ്പ് ബെര്‍ട്രാന്‍ഡ് ട്രാവോറിന്റെ കിക്ക് കെയ്ലര് നവാസ് തടഞ്ഞിട്ടിരുന്നു. പിഎസ്ജിയുടെ ഒമ്പതാമത്തെ ലീഗ് കപ്പാണ്. ലീഗ് കപ്പിന്റെ അവസാന ടൂര്‍ണമെന്റും ഇതാണ്. ഇതിനുശേഷം ടൂര്‍ണമെന്റ് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നടക്കില്ലെന്നു ഫ്രഞ്ച് പ്രഫഷണല്‍ ഫുട്ബോള്‍ ലീഗ് അറിയിച്ചു. 1995ലാണ് ടൂര്‍ണമെന്റ് സ്ഥാപിച്ചത്. 2020 മുതല്‍ 2024 വരെയുള്ള കാലത്ത് സംപ്രേക്ഷണത്തിന് ആളെ ലഭിക്കാത്തതാണ് ടൂര്‍ണമെന്റ് വേണ്ടെന്നുവയ്ക്കാന്‍ കാരണമായത്. എന്നാല്‍ ടൂര്‍ണമെന്റ് എപ്പോള്‍ വേണമെങ്കിലും പുനരാരംഭിക്കാനുള്ള അവകാശം ഫ്രഞ്ച് പ്രഫഷണല്‍ ഫുട്ബോള്‍ ലീഗിനു തന്നെയാണ്.
ആഭ്യന്തര കിരീടങ്ങള്‍ മൂന്നും നേടിയ പിഎസ്ജി ഇനി ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് തേടുന്നത്. ഈ മാസം 12ന് ഫ്രഞ്ച് ചാമ്പ്യന്മാര് ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്ലാന്തയെ നേരിടും. ലിസ്ബണിലാണ് ചാമ്പ്യന്‍സ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുക.
നിശ്ചിത എണ്ണം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ അനുമതി ലഭിച്ചിരുന്നു. 5000 കാണികളുടെ മുന്നില്‍ ലിയോണ്‍ ഗോള്‍കീപ്പര്‍ ആന്റണി ലോപ്പസിന്റെ മിന്നുന്ന രക്ഷപ്പെടുത്തലുകള്‍ പിഎസ്ജിയെ തടഞ്ഞു. നെയ്മറുടെ മൂന്നു ഷോട്ടുകള്‍ തടഞ്ഞ താരം എയ്ഞ്ചല്‍ ഡി മരിയ, ഇദ്രിസ ഗുയെ എന്നിവരുടെ ശ്രമങ്ങളും തട്ടിയകറ്റി. മറുവശത്ത് കെയ്ലര് നവാസ് മാക്സ്വെല് കോര്‍നെറ്റിന്റെ ഫ്രീകിക്ക് രക്ഷപ്പെടുത്തി.
അധികസമയത്തിന്റെ അവസാന മിനിറ്റില്‍ ഡി മരിയയെ ഫൗള്‍ ചെയ്തതിനു റഫേല്‍ ഡ സില്‍വയ്ക്കു ചുവപ്പുകാര്‍ഡ് കിട്ടി. ഈ ഫൗളിനു ലഭിച്ച ഫ്രീകിക്ക് ക്രോസ്ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. നെയ്മറാണ് കിക്കെടുത്തത്.
ഷൂട്ടൗട്ടില്‍ നെയ്മറിനു പിഴച്ചില്ല. അഞ്ചാമത്തെ കിക്ക് ബ്രസീലിയന്‍ താരത്തിന്റെതായിരുന്നു. ട്രാവോറിന്റെ കിക്ക് തടഞ്ഞ ഷൂട്ടൗട്ടില്‍ ഇരുടീമും ആദ്യത്തെ അഞ്ചു കിക്കും വലയിലാക്കി. ആറാമത്തെ കിക്കെടുത്ത ലിയോണിന്റെ ട്രാവോറിന്റെ കിക്ക് നവാസ് തടഞ്ഞതോടെ പിഎസ്ജിക്ക് ജയത്തിന് ലിയോണ്‍ ഗോളി ലോപ്പസ് മാത്രമായിരുന്നു തടസം. ഇത് അനായാസം സരാബിയ മറികടന്നു.