മുംബൈ: ഐപിഎല്‍ 2020 ക്രിക്കറ്റിന്റെ ഫൈനല്‍ തീയതി നവംബര്‍ എട്ടില്‍നിന്ന് 10 ലേക്കു മാറ്റിയേക്കും. തീയതി മാറ്റത്തെക്കുറിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങളുടെ ആഴ്ച പരിഗണിച്ചാണ് ഈ നീക്കത്തിനു ഐപിഎല്‍ മുതിരുന്നത്. ദീപാവലി ആഘോഷങ്ങളുടെ ആഴ്ചയെ പരമാവധി ഉപയോഗപ്പെടുത്താന്‍ ടൂര്‍ണമെന്റിന്റെ സ്പോണ്സര്മാര്ക്ക് പ്രത്യേകിച്ച് സംപ്രേഷകരായ സ്റ്റാര്‍ ഇന്ത്യക്ക് അവസരം നല്‍കാനാണ് തീയതി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്ന്. നവംബര്‍ 14നാണ് ദീപാവലി.
തീയതി മാറ്റത്തെക്കുറിച്ചുള്ള അവസാന തീരുമാനം ഈ ആഴ്ച നടക്കുന്ന ജനറല്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തശേഷമാകും തീരുമാനിക്കുക. തീയതി മാറ്റുകയാണെങ്കില്‍ ഇന്ത്യന്‍ ടീം യുഎഇയില്‍നിന്ന് നേരിട്ട് ഓസ്ട്രേലിയയിലേക്കു പറക്കും. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 8 വരെ ഐപിഎല്‍ നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.