ലണ്ടന്‍: രണ്ടു കോവിഡ് പരിശോധനയും നെഗറ്റീവ് ആയ പേസര്‍ മുഹമ്മദ് ആമിര്‍ ഇംഗ്ലണ്ടിലുള്ള പാക്കിസ്ഥാന് ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിലെത്തിയ ആമിറിനെ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. താരത്തിന് നിര്‍ബന്ധിത ക്വാറന്റൈന് സമയത്ത് നടത്തിയ രണ്ട് കോവിഡ് പരിശോധനയിലും നെഗറ്റീവ് ഫലമാണ് ലഭിച്ചത്. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജൂലൈ 24നാണ് താരം ലാഹോറില്‍നിന്ന് ഇംഗ്ലണ്ടിലേക്കു യാത്രതിരിച്ചത്. യുകെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം താരത്തെ അഞ്ച് ദിവസം ഐസൊലേഷനിലായിരുന്നു. ഈ സമയത്താണ് പരിശോധന നടത്തിയതെന്ന് പിസിബി അറിയിച്ചു.
പാക്കിസ്ഥാന് ടെസ്റ്റ് ടീമില്‍ ഇല്ലാത്ത താരം ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലുണ്ട്.