കോല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖങ്ങളിലൊന്നായ പ്രസിദ്ധമായ മോഹന്‍ ബഗാന് ക്ലബ് ഇന്നലെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ ബഗാന്റെ പേര് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക്കിന്റെ ബില്‍ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലെ ഒരു സ്പോര്‍ട്സ് ക്ലബ്ബിന്റെ പേര് ആദ്യമായാണ് എന്എഎസ്ഡിഎക്യുവിന്റെ ബില്‍ബോര്‍ഡില്‍ വരുന്നത്.
എല്ലാ വര്‍ഷവും ജൂലൈ 29ന് ആഘോഷിക്കുന്ന മോഹന്‍ ബഗാന് ഡേയുടെ ഭാഗമായാണ് ഇത്തവണ ബില്‍ബോര്‍ഡില്‍ ക്ലബ്ബിന്റെ പേരെത്തിയത്. 1911ല്‍ ബഗാന് ടീം ഐഎഫ്എ ഷീല്‍ഡില്‍ ബ്രിട്ടന്റെ ഈസ്റ്റ് യോര്‍ക്ഷയര്‍ റെജിമെന്റിനെതിരെ നേടിയ 2-1ന്റെ ചരിത്രപ്രസിദ്ധമായ ജയത്തിന്റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ ബ്രിട്ടീഷ് മേധാവിത്വം തകര്‍ത്ത ആദ്യ ടീമും മോഹന്‍ ബഗാനായിരുന്നു. ബഗാന്റെ ലോഗോയും കളറും ബില്ബോര്ഡിലുണ്ടായിരുന്നു.
131 വര്‍ഷത്തെ ചരിത്രമുള്ള 1889ല്‍ കോല്‍ക്കത്ത ആസ്ഥാനമായുള്ള ക്ലബ്ബിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം ആരാധകരുണ്ട്.
1911ലെ ജയം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വലിയ ഊര്‍ജമാണ് പകര്‍ന്നത്. ഈ ജയത്തിലൂടെ ബ്രിട്ടനെ തോല്‍പ്പിക്കാമെന്ന ബോധ്യം ജനങ്ങളിലെത്തിക്കാനായി.