ലണ്ടന്‍: പുതിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണു മുന്നോടിയായി നടക്കുന്ന കമ്യൂണിറ്റി ഷീല്‍ഡ് പോരാട്ടം ഓഗസറ്റ് 29ന് നടക്കും. ഇംഗ്ലണ്ടിലെ ചരിത്രപ്രസിദ്ധമായ വെംബ്ലിയിലാണ് മത്സരം നടക്കുകയെന്ന് ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു.
മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്എ കപ്പ് ജേതാക്കളെ നേരിടും. ശനിയാഴ്ച നടക്കുന്ന എഫ്എ കപ്പ് ഫൈനലില്‍ ആഴ്സണലും ചെല്‍സിയും ഏറ്റുമുട്ടും.
കമ്യൂണിറ്റി ഷീല്‍ഡ് മത്സരത്തിലേക്ക് നിയന്ത്രിത എണ്ണത്തില്‍ ആരാധകരെ പ്രവേശിപ്പിക്കുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ആളകലം പാലിച്ചുകൊണ്ട് ഒക്ടോബര്‍ ഒന്നു മുതല്‍ സ്റ്റേഡിയങ്ങളില്‍ ആരാധകരെ കയറ്റാനും പദ്ധതിയുണ്ട്.
2020-21ലെ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 12ന് ആരംഭിക്കുമെന്ന് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് കമ്യൂണിറ്റി ഷീല്‍ഡ് മത്സരത്തിന്റെ തീയതി അറിയിച്ചത്. സെപ്റ്റംബര്‍ 12ന് തുടങ്ങി 2021 മേയ് 23ന് പൂര്‍ത്തിയാക്കുന്ന രീതിയിലാണ് അടുത്ത സീസണിലെ ലീഗിന്റെ മത്സരക്രമം പുറത്തുവിട്ടിരിക്കുന്നത്.