ലാഹോർ: ഫിറ്റ്നസിന്റെ കാര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയോളം വരില്ലെങ്കിലും തങ്ങളുടെ താരങ്ങൾ ഒട്ടും പിന്നിലല്ലെന്ന് പാക്കിസ്ഥാന്റെ മുൻ താരവും ബൗളിംഗ് പരിശീലകനുമായ വഖാർ യൂനിസ്. ലോകത്തെ ഏറ്റവും മികച്ച കായിക ക്ഷമതയുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളായാണ് കോഹ്ലി. മൂന്നു ഫോർമാറ്റിലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുക എന്നത് പ്രയാസകരമാണ്. കോഹ്ലിയെപ്പോലെ ചില പാക് താരങ്ങളും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നുണ്ട്. ബാബർ അസം അതിന് ഉദാഹരണമാണ്. ഫിറ്റ്നസിൽ ഞങ്ങൾ ഞങ്ങളുടേതായ ഒരു അളവുകോൽ വച്ചിട്ടുണ്ട്-വഖാർ യൂനിസ് പറഞ്ഞു.
നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ് പാക് ടീം. മൂന്ന് വീതം ടെസ്റ്റും ട്വന്റി-20യുമുള്ള പരന്പര ഓഗസ്റ്റ് അഞ്ചിന് മാഞ്ചസ്റ്ററിൽ തുടങ്ങും.
നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ് പാക് ടീം. മൂന്ന് വീതം ടെസ്റ്റും ട്വന്റി-20യുമുള്ള പരന്പര ഓഗസ്റ്റ് അഞ്ചിന് മാഞ്ചസ്റ്ററിൽ തുടങ്ങും.