കൊളംബൊ: ശ്രീലങ്കൻ പ്രീമിയർ ലീഗ് (എൽപിഎൽ) ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന് അടുത്ത മാസം തുടക്കം. ശ്രീലങ്കൻ ക്രിക്കറ്റാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്-19 പ്രതിസന്ധിക്കുശേഷം ക്രിക്കറ്റ് മത്സരങ്ങൾ സജീവമാകുന്നതിന്റെ സൂചനയാണിത്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 20വരെയാണ് എൽപിഎൽ നടക്കുക. ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ 19നാണ് ആരംഭിക്കുക. ഇതോടെ ഐപിഎലിന്റെ ആദ്യ ആഴ്ചയിൽ ഒരുപക്ഷേ ചില ലങ്കൻ താരങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും വന്നേക്കും.
ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 20വരെ നീണ്ടുനിൽക്കുന്ന കരീബിയൻ പ്രീമിയർ ലീഗിന്റെ (സിപിഎൽ) സമയത്താണ് ലങ്കൻ പ്രീമിയർ ലീഗും. സിപിഎലിന്റെ മത്സരക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കളിക്കാർക്ക് രണ്ടിൽ ഏതെങ്കിലും ഒരു ലീഗിലേ കളിക്കാൻ സാധിക്കൂ. 33 മത്സരങ്ങളുള്ള കരീബിയൻ ലീഗ് രണ്ട് വേദികളിലായി നടക്കും. അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ.
നാലു വേദികളിലായി 23 മത്സരങ്ങളാണ് ശ്രീലങ്കൻ പ്രീമിയർ ലീഗിലുണ്ടാകുക. അഞ്ച് ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്. കൊളംബോ, കാൻഡി, ദാംബുള്ള, ഗോൾ, ജാഫ്ന എന്നീ നഗരങ്ങളുടെ പേരിലാണ് ടീമുകൾ.