കിംഗ്സ്റ്റണ്‍: ഐപിഎൽ ആരംഭിക്കുന്നതിനു മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരന്പര നടത്താൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടക്കേണ്ടിയിരുന്ന വിൻഡീസ് x ദക്ഷിണാഫ്രിക്ക പരന്പരയ്ക്കാണ് ശ്രമം നടക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിൽ ഐപിഎലിൽ കളിക്കുന്ന താരങ്ങളുണ്ട്. ഈ മാസം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.