മാഞ്ചസ്റ്റർ: പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ് വാലറ്റത്ത് നടത്തിയ ആക്രമണ ബാറ്റിംഗിന്റെ കരുത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സിൽ 369 റൺസ്. തകർത്തടിച്ച ബ്രോഡ് 45 പന്തിൽ ഒരു സിക്സും ഒന്‍പത് ഫോറും അടക്കം 62 റണ്‍സ് നേടി. ഡോം ബീസിനൊപ്പം ഒന്‍പതാം വിക്കറ്റിൽ ബ്രോഡ് 76 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
അഞ്ചാം വിക്കറ്റിൽ ജോസ് ബട്ലറും (67) ഓലി പോപ്പും (91) ചേർന്ന് നേടിയ 140 റണ്‍സ് ആണ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിൽ നിർണായകമായി. ഓപ്പണർ റോറി ബേണ്‍സും (57) ഇംഗ്ലണ്ടിനായി അർധസെഞ്ചുറി നേടി. 18 റണ്‍സുമായി ബീസ് പുറത്താകാതെനിന്നു. വിൻഡീസിനായി കെമർ റോച്ച് 72 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. വിൻഡീസ് താരത്തിന്റെ വിക്കറ്റ് നേട്ടം ഇതോടെ 201 ആയി.
വിൻഡീസിനു തകർച്ച
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 369ന് മറുപടിക്കായി ഇറങ്ങിയ വിൻഡീസിന് 73 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു. ഇംഗ്ലണ്ടിനായി ബ്രോഡും ജയിംസ് ആൻഡേഴ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡ്രിങ്ക്സിനു പിരിയുന്പോൾ 40 ഓവറിൽ അഞ്ചിന് 102 എന്ന നിലയിലാണ് വിൻഡീസ്. മൂന്ന് മത്സര പരന്പര 1-1ന് സമനിലയിലാണിപ്പോൾ.
കെമർ റോച്ച് @ 200
വെസ്റ്റ് ഇൻഡീസ് പേസർ കെമർ റോച്ച് ടെസ്റ്റിൽ 200 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ക്രിസ് വോക്സിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണിത്. വെസ്റ്റ് ഇൻഡീസ് ബൗളർ 200 വിക്കറ്റ് തികയ്ക്കുന്നത് 26 വർഷത്തിനുശേഷം. കുഞ്ഞൻ ടീമുകളായ ബംഗ്ലാദേശിന്റെയും സിംബാബ്വെയുടെയും ബൗളർമാർപോലും 200 വിക്കറ്റ് വീഴ്ത്തിയ കാലത്താണിത്.
1994ൽ കർട്ലി അംബ്രോസ് ആണ് വെസ്റ്റ് ഇൻഡീസിനു വേണ്ടി 200 വിക്കറ്റ് തികച്ചതിനുശേഷം ആരും ഈ പട്ടികയിൽ ഇടം നേടിയില്ല. വെസ്റ്റ് ഇൻഡീസിന്റെ പ്രതാപകാലത്തെ ബൗളർമാരെ അനുസ്മരിപ്പിക്കുന്ന കെമർ റോച്ചിന്റെ കരിയറിൽ ഉയർച്ചതാഴ്ചകൾ ഏറെയായിരുന്നു. വെസ്റ്റ് ഇൻഡീസ് വിജയിച്ച സതാംപ്ടണ് ടെസ്റ്റിൽ മുൻനിര ബൗളറായ റോച്ചിന് ഒറ്റ വിക്കറ്റുപോലും വീഴ്ത്താനായില്ല! 59-ാം ടെസ്റ്റിലാണ് റോച്ച് 200 വിക്കറ്റ് കടന്നത്.