ലിസ്ബണ്‍: പോർച്ചുഗീസ് ഫുട്ബോൾ ലീഗ് കിരീടം എഫ്സി പോർട്ടോയ്ക്ക്. സ്പോർട്ടിംഗിനെ 2-0നു പരാജയപ്പെടുത്തിയതോടെയാണ് രണ്ട് മത്സരം ശേഷിക്കേ പോർട്ടോ കിരീടം ഉറപ്പിച്ചത്. 32 മത്സരങ്ങളിൽനിന്ന് 79 പോയിന്റാണ് പോർട്ടോയ്ക്ക്, രണ്ടാമതുള്ള ബെൻഫികയ്ക്ക് 32 മത്സരങ്ങളിൽനിന്ന് 71 പോയിന്റും.