വാഷിംഗ്ടണ്‍ ഡിസി: ‘അമേരിക്കൻ ഫുട്ബോൾ’ (റഗ്ബിയോട് സാമ്യമുള്ള മത്സരം) ക്ലബ്ബായ വാഷിംഗ്ടണ്‍ റെഡ്സ്കിൻസ് തങ്ങളുടെ പേരിൽനിന്ന് വംശീയച്ചുവ നീക്കം ചെയ്തു. റെഡ്സ്കിൻസ് എന്ന വംശീയച്ചുവയാണ് ക്ലബ് നീക്കം ചെയ്തത്. ടീമിന്റെ പേരും ലോഗോയും ഉപേക്ഷിക്കുകയാണെന്നും പുതിയ പേരും ലോഗോയും വൈകാതെ പുറത്തിറക്കുമെന്നും ക്ലബ് അറിയിച്ചു. 1933ലാണ് ക്ലബ്ബിന് വാഷിംഗ്ടണ്‍ റെഡ്സ്കിൻസ് എന്നു പേരിട്ടത്.