മിലാൻ: ഇറ്റാലിയൻ സീരി എ ഈ സീസണ് അവസാനിക്കുന്പതിനു മുന്‍പ് സ്റ്റേഡിയങ്ങളിൽ ആരാധകരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. കാണികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം സീരി എ ക്ലബ്ബുകൾ ഇറ്റാലിയൻ ഫുട്ബോൾ അധികൃതർക്ക് സമർപ്പിച്ചു. കോവിഡ്-19 പശ്ചാത്തലത്തിൽ ഫ്രാൻസിൽ ലീഗ് വണ്‍ റദ്ദാക്കിയെങ്കിലും കഴിഞ്ഞ ദിവസം പിഎസ്ജിയുടെ സൗഹൃദമത്സരത്തിന് 5,000 കാണികളെ പ്രവേശിപ്പിച്ചിരുന്നു.