പാരീസ്: കൊറോണ വൈറസ് രോഗവ്യാപന ഭീതി കീഴടക്കി ഫ്രാൻസിലെ ഗാലറിയിൽ വീണ്ടും ആരാധകരുടെ ആരവം. ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ ചാന്പ്യന്മാരായ പിഎസ്ജിയും രണ്ടാം ഡിവിഷൻ ക്ലബ്ബായ ലെ ആവ്റയും തമ്മിലുള്ള സൗഹൃദ മത്സരത്തിനാണ് ഗാലറിയിൽ കാണികളെ പ്രവേശിപ്പിച്ചത്.
രോഗവ്യാപനത്തെത്തുടർന്ന് ഫ്രഞ്ച് ലീഗ് വണ്‍ റദ്ദാക്കി പിഎസ്ജിയെ ചാന്പ്യന്മാരായി പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച് ലീഗ് ഒഴികെയുള്ള യൂറോപ്പിലെ വന്പൻ ലീഗുകൾ (ജർമൻ ബുണ്ടസ് ലിഗ, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സീരി എ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ) അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തിയപ്പോഴായിരുന്നു അത്.
കൊറോണ വൈറസ് രോഗ കാലഘട്ടത്തിൽ കാണികളെ പ്രവേശിപ്പിച്ച് മത്സരം സംഘടിപ്പിക്കുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ഫ്രാൻസ്.
കളിക്കാർ, മാധ്യമപ്രവർത്തകർ, സ്റ്റാഫ് എന്നിവരെയെല്ലാം ഉൾപ്പെടെ 5,000 കാണികൾക്കായിരുന്നു മത്സരത്തിൽ പ്രവേശനാനുമതി. 30, 60 യൂറോ ആയിരുന്നു ടിക്കറ്റ് നിരക്ക്.
മത്സരത്തിൽ പിഎസ്ജി 9-0നു ജയിച്ചു. ഫ്രഞ്ച് ചാന്പ്യന്മാർക്കായി സൂപ്പർ താരം നെയ്മർ, മൗരൊ ഇക്കാർഡി, പാബ്ലൊ സരാബിയ എന്നിവർ രണ്ട് ഗോൾ വീതം സ്വന്തമാക്കി. കൈലിയൻ എംബാപ്പെ, ഗ്വെയെ, കലിമെൻഡോ എന്നിവർ ഓരോ ഗോൾ വീതവും നേടി. ചാന്പ്യൻസ് ലീഗിലാണ് പിഎസ്ജിക്ക് സീസണിൽ ശേഷിക്കുന്ന സുപ്രധാന പോരാട്ടം.