കിംഗ്സ്റ്റണ്‍: ലോക റിക്കാർഡ് മറികടക്കുക എന്നത് ഒരു പിതാവിന്റെ കടമ നിർവഹിക്കുന്നതിലും എളുപ്പമാണെന്ന അഭിപ്രായവുമായി സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്. ഒരുപാട് ഉറങ്ങുന്ന പ്രകൃതമാണ് എന്റേത്. എന്നാൽ, ഇപ്പോൾ ഞാൻ ഉണർന്നിരിക്കണം - ബോൾട്ട് പറഞ്ഞു. ബോൾട്ടിനും പങ്കാളി കാസി ബെന്നെറ്റിനും മെയ് 14നു പെണ്‍കുഞ്ഞ് പിറന്നിരുന്നു. കഴിഞ്ഞ ദിവസം മകളുടെ ചിത്രം ബോൾട്ട് ആരാധകർക്കായി പങ്കുവച്ചു. ഒളിന്പിയ ലൈറ്റ്നിംഗ് ബോൾട്ട് എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.