മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കറിന്റെ 71-ാം ജന്മദിനമായിരുന്നു ഇന്നലെ. കൊറോണക്കാലത്തെ ഈ ജന്മദിനത്തിൽ കുഞ്ഞുഹൃദയങ്ങളെ ചേർത്തുപിടിക്കാനാണ് ഗാവസ്കർ തുനിഞ്ഞത്.
35 കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം സഹായം നൽകും. രാജ്യത്തിനായി നേടിയ 35 സെഞ്ചുറികളുടെ ഓർമയ്ക്കായാണ് 35 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള ചെലവ് വഹിക്കുന്നത്. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുടെ ചെലവ് താങ്ങാൻ സാധിക്കാത്ത മാതാപിതാക്കളെ കഴിഞ്ഞ വർഷവും അദ്ദേഹം സഹായിച്ചിരുന്നു.